നാടിന്റെ അഭിമാനമായ അനീഷിന് സ്നേഹാദരം

മണ്ണാർക്കാട്: സംസ്ഥാനത്തെ മികച്ച യുവ കലാകാരന് സംസ്ഥാന യുവജന ക്ഷേമബോർഡ് നൽകുന്ന  'സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് അർഹനായി മണ്ണാർക്കാടിന്റെ അഭിമാനമായി മാറിയ  അനീഷ് സി.പി യെ ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ  കോൽകളത്തിലിന്റെ നേതൃത്വത്തിൽ സ്നേഹാദരം നൽകി.
വിവിധ കലാമേഖലകളിൽ പ്രശസ്തനായ അനീഷിന്റെ നാടൻ പാട്ട് രംഗത്തുള്ള പ്രകടമായ പാടവവും പാണ്ഡിത്യവും പരിഗണിച്ചും തന്റെ ആലാപനവൈഭവം കൊണ്ട് വ്യക്തി മുദ്രചാർത്തിയതിനുള്ള അംഗീകാരവുമാണ്  യുവജന ക്ഷേമ ബോർഡ് അരലക്ഷം രൂപയുടെ സ്വാമി വിവേകാനന്ദൻ പ്രതിഭാ പുരസ്കാരത്തിന് അർഹനാക്കിയത്.
നവാർ കോംപ്ലക്സിലെ സേവ് മണ്ണാർക്കാടിന്റെ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ  കോൽകളത്തിൽ അവാർഡ് ജേതാവ് അനീഷ് സി.പിക്ക് ഉപഹാരം സമ്മാനിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മുജീബ് മല്ലിയിൽ അദ്ധ്യക്ഷത വഹിച്ചു.' ഷമീർ പഴേരി,സേവ് കലാസാംസ്കാരിക കൺവീനർ ബഷീർ എന്നിവർ പ്രസംഗിച്ചു
Previous Post Next Post

نموذج الاتصال