മണ്ണാർക്കാട്: കെ ടി ഡി സി ചെയർമാൻ പി കെ ശശിയുടെ വാഹനം അപകടത്തിൽ പെട്ടു. അദ്ധേഹം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. മണ്ണാർക്കാട് എം ഇ എസ് ഹയർസെക്കന്ററി സ്ക്കൂളിന് മുൻവശത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. ഇരു വാഹനങ്ങളും മണ്ണാർക്കാട് ടൗൺ ഭാഗത്തേക്ക് പോകുകയായിരുന്നു. ആർക്കും പരിക്കില്ല. പി കെ ശശി മറ്റൊരു വാഹനത്തിലാണ് യാത്ര തുടർന്നത്