അട്ടപ്പാടി: ഭവാനിപുഴ ആനക്കല്ല് ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ കൗണ്ടൻ പാളയം സ്വദേശി പ്രഭു ( 25 ) ആണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി അട്ടപ്പാടിയിൽ എത്തിയതായിരുന്നു യുവാവ്. വിനോദ സഞ്ചാരത്തിനായി അട്ടപ്പാടിയിലെത്തുന്നവർ അപകടത്തിൽ പെടുന്നത് അധികൃതർ വളരെ ഗൗരവതരമായി എടുക്കേണ്ട വിഷയമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകട സാധ്യതയുള്ളയിടങ്ങളിൽ അപകട സൂചന ബോർഡുകളും, മറ്റും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അട്ടപ്പാടിയിൽ ഒരു ഫയർ സ്റ്റേഷൻ ഇല്ലാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഫയർ സ്റ്റേഷൻ അനുവദിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രദേശങ്ങളിൽ എവിടെയെങ്കിലും അപകടം സംഭവിച്ചാൽ അഗ്നി രക്ഷാ സേന വട്ടമ്പലത്ത് നിന്ന് എത്തേണ്ട അവസ്ഥയാണ്.