കർണാടകം| സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി

കർണാടക: അനിശ്ചിതത്വങ്ങൾക്കൊടുവിൽ  തീരുമാനമായി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി 20-ാം തിയ്യതി സത്യപ്രതിജ്ഞ ചെയ്യും. കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കും.

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോ​ഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോ​ഗത്തിനെത്താൻ ഡി കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട് ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. 

ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോൾ പിന്നീട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രിയായി ഒരാൾ മാത്രമായിരിക്കണം. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്. കൂടാതെ ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകൾ നൽകണമെന്നും  ശിവകുമാർ ആവശ്യപ്പെടുന്നു. അതേസമയം, പാർട്ടിക്ക് വേണ്ടി നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്.
Previous Post Next Post

نموذج الاتصال