യൂത്ത് ലീഗ് പ്രതിഷേധ വെളിച്ചം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കൊട്ടാരക്കരയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ അനാസ്ഥ ആരോപിച്ച് മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ബസ് സ്റ്റാന്റ് പരിസരത്ത്  മെഴുകുതിരി വെട്ടത്തില്‍ പ്രതിഷേധ വെളിച്ചം സംഘടിപ്പിച്ചു. പ്രകടനവും നടത്തി. സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, മണ്ഡലം ലീഗ് സെക്രട്ടറി കെ.ടി.അബ്ദുള്ള, അഡ്വ.നൗഫല്‍ കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നൗഫല്‍ താളിയില്‍ സ്വാഗതവും മുനിസിപ്പല്‍ പ്രസിഡന്റ് സമദ് പൂവക്കോടന്‍ നന്ദിയും പറഞ്ഞു.
ഷറഫുദ്ദീന്‍ ചങ്ങലീരി ,ഡോ സൈനുല്‍ ആബിദ് , സക്കീര്‍ മുല്ലക്കല്‍, മുജീബ് റഹ്മാന്‍ , സൈനുദ്ധീന്‍ ,കൈതച്ചിറ ,പടുവില്‍ മാനു ,  ഷെരീഫ് പച്ചീരി, ഷമീര്‍ വേളക്കാടന്‍ , നൗഷാദ് പടിഞ്ഞാറ്റി ,ഷമീര്‍ മണലടി ,അന്‍വര്‍ മണലാടി , ഫസലു  കുന്തിപ്പുഴ , ഷമീര്‍ നമ്പിയത്ത് ,നസീം , നമീല്‍ , കെ പി മന്‍സൂര്‍ , റഹീം ഇരുമ്പന്‍ , എം അനസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Previous Post Next Post

نموذج الاتصال