അഞ്ചംഗ സംഘത്തിലെ രണ്ട് പേർ "കുരുത്തി"യിൽ കുടുങ്ങി; രക്ഷകരായത് വനപാലകരും, നാട്ടുകാരും

മണ്ണാര്‍ക്കാട്: കുരുത്തിച്ചാലില്‍ കുളിക്കാനിറങ്ങി മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ വനപാലകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വളാഞ്ചേരിയില്‍ നിന്നെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ട രണ്ട് പേരാണ് അപകടത്തിലായത്. കുളിക്കുന്നതിനിടെ പുഴയുടെ നടുക്കെത്തിയപ്പോള്‍ പൊടുന്നനെ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയായിരുന്നു. ഇതോടെ ഭയചകിതരായ ഇരുവരും കരയിലേക്ക് മടങ്ങാനാകാതെ പ്രയാസത്തിലാവുകയും ഒരു വിധത്തില്‍ മറുകരയിലേക്ക് എത്തുകയും  ചെയ്തു. വളാഞ്ചേരി സ്വദേശികളായ അദിനാൻ, ജിൽഷാദ്, മർഹൂഖ്, ജംഷീർ, അമീൻ എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘത്തിലെ ജംഷീർ, അമീൻ എന്നിവരാണ് പുഴയുടെ അക്കരെ കുടുങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം

വീഡിയോ കാണാം👇

സൈലന്റ്‌വാലിയുടെ ഭവാനി റെയ്ഞ്ചില്‍പ്പെട്ട വനമേഖലയാണ് ഇവിടം. സുഹൃത്തുക്കളില്‍ ഒരാള്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിനെ  വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.ഇവര്‍ വനപാലകരെ അറിയിച്ചതുപ്രകാരം തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആര്‍ആര്‍ടിയും ഭവാനി റെയ്ഞ്ചിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു. വനപാലകരുടെ സമയോചിതവും സാഹസികവുമായ ഇടപെടലാണ് യുവാക്കള്‍ക്ക് രക്ഷയായത്.
Previous Post Next Post

نموذج الاتصال