പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിൻ്റെ അധിക ചുമതലയുള്ള ഉത്തരമേഖലാ പോലീസ് ഇൻസ്‌പെക്ടർ ജനറലായ നീരജ് കുമാർ ഗുപ്ത IPS യുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിൽ കേസുകളിൽ പ്രതിയായ മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അബ്ദുൾ വാസിക് (അത്തനു - 22) S/o സത്താർ , കയ്യുണ്ട ഹൗസ്, തിരുവിഴാംകുന്ന്, കോട്ടോപ്പാടം, പാലക്കാട് ജില്ല എന്നയാളുടെ പേരിൽ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം വകുപ്പ് 15 ചുമത്തി നാടു കടത്തി. കാപ്പ നിയമം വകുപ്പ് 15 പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും (6)ആറു മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്.
അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കയ്യേറ്റവും കുറ്റകരമായ ബലപ്രയോഗവും നടത്തുുക, നഷ്ടം വരുത്തുന്ന തരത്തിൽ ദ്രോഹം ചെയ്യുക, കുറ്റം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഭവനഭേദനം നടത്തുക, ദേഹോപദ്രവം, അടികലശൽ, അന്യായ തടസ്സം എന്നിവ ഉണ്ടാക്കനുള്ള ഒരുക്കം കൂട്ടിയതിന് ശേഷം ഭവനഭേദനം നടത്തുക, കുറ്റകരമായി ഭയപ്പെടുത്തുക, തുടങ്ങിയ അക്രമപ്രവർത്തികളിലും കൂടാതെ NDPS നിയമത്തിൽ പ്രദിപാതിക്കുന്ന നിരോധിത ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഉപയോഗം നടത്തുക എന്നീ കുറ്റങ്ങൾക്കാണ് അബ്ദുൾ വാസിക് @ അത്തനുവിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്. പാലക്കാട് ജില്ലയിൽ നാട്ടുകൽ , മണ്ണാർക്കാട് സ്റ്റേഷനുകളിലും, കൂടാതെ മലപ്പുറം ജില്ലയിലെ കാളികാവ് സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ്.