യുവാവ് പുഴയിൽ മുങ്ങി മരിച്ചു

                  പ്രതീകാത്മക ചിത്രം

അഗളി: ശിരുവാണി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. അട്ടപ്പാടി ചിറ്റൂർ പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ വിജയൻ (ജയൻ - 46) ആണ് മരിച്ചത്.  ചിറ്റൂർ മൂച്ചിക്കടവിൽ ശിരുവാണി പുഴയിൽ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. പുഴയിൽ ചൂണ്ടയിടാനായി പോയയാൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. ഷോളയൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.  

അമ്മ: പരേതയായ സരസമ്മ
ഭാര്യ: ശശികല
മകൾ: ജയശ്രീ

വിനോദ സഞ്ചാരികൾ ഇടമറിയാതെ പുഴയിൽ ഇറങ്ങുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് പ്രദേശവാസികൾ സൂചിപ്പിക്കുന്നു. മഴക്കാലമായതിനാൽ അട്ടപ്പാടിയിലേക്ക് വിനോദയാത്രക്കായി വരുന്നവർ അതീവ ശ്രദ്ധ പുലർത്തേണ്ടതാണെന്നും നാട്ടുകാർ പറഞ്ഞു
Previous Post Next Post

نموذج الاتصال