ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ലോക് പോള്‍ സര്‍വേ. കോണ്‍ഗ്രസ് 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപി 90 മുതല്‍ 95വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ ഫലം പറയുന്നു. ബിഎസ്പി രണ്ട് വരെ സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകള്‍ നേടും.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും എത്തിയാണ് സര്‍വേ നടന്നത്. ആകെയുള്ള 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഒരു നിയമസഭ മണ്ഡലത്തില്‍ നിന്ന് 750 വോട്ടര്‍മാരെയാണ് സര്‍വേയുടെ ഭാഗമാക്കിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ 15വരെയാണ് സര്‍വേ നടന്നത്.

40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതം കോണ്‍ഗ്രസ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബിജെപി നേടും. മറ്റുള്ളവരെല്ലാം ചേര്‍ന്ന് 13 ശതമാനം വോട്ടുവിഹിതം നേടും.
സംസ്ഥാനത്തെ ഏഴു മേഖലകളില്‍ അഞ്ചിലും കോണ്‍ഗ്രസ് മുന്‍തൂക്കം നേടും. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ 21 മുതല്‍ 23 സീറ്റുകള്‍ വരെ, വിന്ധ്യ മേഖലയില്‍ 17 മുതല്‍ 19 സീറ്റുകള്‍ വരെ, മഹാകുശാല്‍ മേഖലയില്‍ 30 മുതല്‍ 33 വരെ, മാള്‍വ മേഖലയില്‍ 29 മുതല്‍ 32 വരെ, നിമര്‍ മേഖലയില്‍ 10 മുതല്‍ 12 വരെ കോണ്‍ഗ്രസ് നേടാമെന്നാണ് പ്രവചനം. നര്‍മദയിലും ബുന്ദേല്‍ഖണ്ഡിലും ബിജെപി മുന്‍തൂക്കം നേടുമെന്നും സര്‍വേ പറയുന്നു.