നിയമവിരുദ്ധമായ ചീട്ടുകളി സംഘങ്ങൾ അറസ്റ്റിൽ

പട്ടാമ്പി:  കൊപ്പം ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിലായി രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ  നിന്നും 48,050/- രൂപ പിടിച്ചെടുത്ത് 16 പേരുടെ അറസ്റ്റ് രേഖപെടുത്തി.

ചാലിശ്ശേരി പോലീസ് വാവനൂർ അലങ്കാർ ബിൽഡിങ്ങിൽ ഉള്ള ഓട്രീയം റിക്രീയേഷൻ ക്ലബ്ബിൽ നടത്തിയ പരിശോധനയിൽ പണം വെച്ച് ചീട്ട് കളിച്ച ആറുപേരെ  അറസ്റ്റ് ചെയ്തു. 35,100/- രൂപ കണ്ടുകെട്ടുകയും ചെയ്തു. കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ കൈപ്പുറം എന്ന സ്ഥലത്തു പണം പന്തയം വെച്ച് ചീട്ടുകളിച്ചിരുന്ന  10 പ്രതികളെ  അറസ്റ്റ് ചെയ്യുകയും കളത്തിൽ ഉണ്ടായിരുന്ന 12,950/- രൂപ ബന്തവസ്സിൽ എടുക്കുകയും ചെയ്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് IPSനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണുർ DYSP പി.സി.ഹരിദാസിന്റെ നിർദേശത്തിൽ ഇൻസ്‌പെക്ടർ  കെ.സതീഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള ചാലിശ്ശേരി പോലീസും , SI MB രാജേഷിൻ്റെ  നേതൃത്വത്തിലുള്ള  കൊപ്പം പോലീസുമാണ്  ചീട്ടുകളി സംഘങ്ങളെ  പിടികൂടിയത്
Previous Post Next Post

نموذج الاتصال