പോലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിലെ മോഷണം: യുവാവ് അറസ്റ്റിൽ

മണ്ണാർക്കാട്: പോലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിൽനിന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെങ്കര പുഞ്ചക്കോട് തരിശ്ശിൽ വീട്ടിൽ സുരേഷാണ്‌ (29) അറസ്റ്റിലായത്. 3500 രൂപയാണ് നഷ്ടപ്പെട്ടത്.  മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ അട്ടപ്പാടി കോട്ടത്തറയിൽ നിന്നാണ്  സുരേഷിനെ പിടികൂടിയത്.  മോഷണം നടന്നതിന് ദിവസങ്ങൾക്കുമുമ്പ് സുരേഷ് കടയിലെത്തി ബിരിയാണി കഴിക്കുകയും പണത്തെച്ചൊല്ലി തർക്കമുണ്ടാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് കടയിൽ മോഷണം നടത്തിയതെന്ന് സുരേഷ് പറഞ്ഞതായി പോലീസ് അറിയിച്ചു. ജൂലൈ പത്തിനാണ് ബിരിയാണി കടയുടമ ഷെമീർ ബാബു പോലീസിൽ പരാതി നൽകിയത്.

എസ്.ഐ.മാരായ വി. വിവേക്, സാദത്ത്, എ.എസ്.ഐ. ശ്യാംകുമാർ, സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത സുരേഷിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി.
Previous Post Next Post

نموذج الاتصال