ശ്രീകൃഷ്ണപുരം : ശ്രീകൃഷ്ണപുരം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തിരുവാഴിയോട് അടിയോടിപ്പടി ബസ് സ്റ്റോപ്പിന് സമീപം വെച്ച് 17.3 ഗ്രാം MDMA യുമായി താനൂർ ചിറക്കലുള്ള പാവുത്തനക്കത്ത് വീട്ടിൽ നൗഷീഫ് (33) ലഹരി വില്പനയ്ക്കായി ശ്രീകൃഷ്ണപുരത്ത് എത്തിയ സമയം പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, ഷൊർണൂർ , ഒറ്റപ്പാലം ,മങ്കര, പാലക്കാട് ടൗൺ, പുതുശ്ശേരി , ആലത്തൂർ, വടക്കഞ്ചേരി, തൃത്താല ,മലമ്പുഴ എന്നിവിടങ്ങളിൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് മാരക ലഹരി മരുന്നായ MDMA പിടികൂടിയിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി. കൃഷ്ണദാസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ഷെബീബ് റഹ്മാൻ.ഡി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് ,കനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണപുരം പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.