പ്രതീകാത്മക ചിത്രം
അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പത്താംക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ മങ്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയാതയും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പടെ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.