പ്രായപൂർത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 9 വർഷം കഠിനതടവും 1,40,000 രൂപ പിഴയും ശിക്ഷ

                   പ്രതീകാത്മക ചിത്രം

13 വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മേലാറ്റൂർ തെക്കേ പാറക്കൽ വീട്ടിൽ ബാബുരാജ് (52) ന് 9 വർഷം കഠിന തടവും  1,40,000 രൂപ പിഴയും ശിക്ഷ. പട്ടാമ്പി FTSC ജഡ്ജ്  രാമു രമേശ്‌ ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യ ഇരക്ക്  നൽകാനും വിധിയായി .  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്‌പെക്ടർ ജേക്കബ് വർഗീസ്, സർക്കിൾ ഇൻസ്‌പെക്ടർ സുജിത് കുമാർ എന്നിവരാണ് 

കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി..അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി , അഡ്വ.ഗായത്രി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
Previous Post Next Post

نموذج الاتصال