ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

പാലക്കാട്: അഞ്ചര വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തത്തമംഗലം അരങ്ങം റോഡ്  രാധാകൃഷ്ണൻ (52) ന് പോക്സോ നിയമപ്രകാരം ഏഴുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ, പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി  T സഞ്ജുവാണ് ശിക്ഷ വിധിച്ചത് അതിജീവിത പഠിക്കുന്ന സ്കൂളിൽ വെച്ച് 2022 ജനുവരി മൂന്നിന്  ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കൊല്ലംകോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് സി ഐ വിപിൻദാസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു, പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി T ശോഭന ഹാജരായി  കൊല്ലംകോട് പോലീസ് സ്റ്റേഷൻ SCPO  മിഥുൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു ASI ഷാജു കേസ് അന്വേഷണത്തിന് സഹായിച്ചു, പിഴത്തുക ഇരയ്ക്ക് നൽകാനും വിധിയായി,  പിഴ അടക്കാത്ത പക്ഷം ആറുമാസം അധിക കഠിനതടവ് അനുഭവിക്കണം.
Previous Post Next Post

نموذج الاتصال