നഗരസഭയുടെ വിവിധ പദ്ധതികള്‍ക്കായി ഭൂമി: പ്രത്യേക സമിതി മുക്കണ്ണത്തെ സ്ഥലം സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് :  നഗരസഭയുടെ വിവിധ പദ്ധതികള്‍ക്കായി സ്വകാര്യ വ്യക്തിയില്‍ നിന്നും വാങ്ങാനുദ്ദേശിക്കുന്ന ഭൂമി നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി സന്ദര്‍ശിച്ചു. ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ്, തെരുവുനായ നിയന്ത്രണത്തിനായുള്ള എ.ബി.സി കേന്ദ്രം, ഫ്‌ളാറ്റ് സമുച്ചയം. അറവുശാല തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് നഗരസഭ സ്ഥലം തേടുന്നത്. നഗരസഭ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ബഹുമുഖപദ്ധതികള്‍ക്ക് മുക്കണ്ണത്തെ സ്ഥലം അനുയോജ്യമാണോയെന്നതും വിലയടക്കമുള്ള കാര്യങ്ങളും അടുത്ത ദിവസം യോഗം ചേര്‍ന്ന് തീരുമാനിക്കും. അനുയോജ്യമാണെന്ന് വിലയിരുത്തപ്പെട്ടാല്‍ അടുത്ത നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് ഭൂമി വാങ്ങുന്നതിനുള്ള തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, ഹംസ കുറുവണ്ണ, മാസിത സത്താര്‍, കൗണ്‍സിലര്‍മാരായ ടി.ആര്‍.സെബാസ്റ്റ്യന്‍,യൂസഫ് ഹാജി, കെ.മന്‍സൂര്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മുഹമ്മദ് ഇബ്രാഹിം, സി.മുജീബ്,നഗരസഭാ സെക്രട്ടറി ജസീത തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال