പാലക്കാട്: 400ൽ പരം ചെറുതും വലതുമായ വിനായക വിഗ്രഹങ്ങൾ ഘോഷയാത്രയുടെ ഭാഗമാകുന്നതിനാൽ 21-08-2023 (തിങ്കൾ) ഉച്ചയ്ക്ക് 2 മണി മുതൽ ഘോഷയാത്ര അവസാനിക്കുന്നത് വരെ പാലക്കാട് ടൗണിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പാലക്കാട് പോലീസ് അറിയിച്ചു
1) വടക്കഞ്ചേരി, ആലത്തൂർ ഭാഗത്തു നിന്നും വരുന്ന എല്ലാ KSRTC ബസ്സുകളും ഉച്ചയ്ക്ക് 02.00 മണി മുതൽ കണ്ണന്നൂർ തിരുനെല്ലായി വഴി KSRTC ബസ്സ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചും പോകേണ്ടതാണ്
2) ഷൊർണുർ , ഒറ്റപ്പാലം ഭാഗത്തു നിന്നും വരുന്ന KSRTC ബസ്സുകൾ സാധാരണ നിലയിൽ KSRTC ബസ്സ് സ്റ്റാൻഡിൽ എത്തി അതേ വഴി തന്നെ തിരിച്ചു പോകേണ്ടതാണ്.
3) കോഴിക്കോട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നും വരുന്ന KSRTC ബസ്സുകൾ ഒലവക്കോട് ജംഗ്ഷനിൽ നിന്നും മേപ്പറമ്പ്, പേഴുംകര, വഴി KSRTC ബസ്സ് സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോകേണ്ടതാണ്
4) കോയമ്പത്തൂർ ഭാഗത്തു നിന്നും വരുന്ന KSRTC ബസ്സുകൾ ചന്ദ്രനഗർ ഭാഗത്തു നിന്നും ഹൈവേയിലൂടെ പോയി കാഴ്ചപ്പറമ്പ് വെച്ച് തിരിഞ്ഞ് യാക്കര, DPO റോഡ് വഴി KSRTC ബസ്സ് സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോകേണ്ടതാണ്.
5) കൊടുവായൂർ , നെന്മാറ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ പാലന കടുന്തുരിത്തി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഹൈവേയിൽ കയറി ഹൈവേയിലൂടെ കൽമണ്ഡപം വഴി സ്റ്റേഡിയം ബസ്സ് സ്റ്റാൻഡിൽ എത്തി അതു വഴി തന്നെ തിരിച്ചും പോകേണ്ടതാണ്.
6) ചിറ്റൂർ വണ്ടിത്താവളം ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ കാടാംങ്കോട് നിന്നും ഹൈവേയിൽ കയറി ചന്ദ്രനഗർ –കൽമണ്ഡപം വഴി സ്റ്റേഡിയം ബസ്സ് സ്റ്റാൻഡിൽ എത്തി അതു വഴി തന്നെ തിരിച്ചും പോകേണ്ടതാണ്.
7) കോഴിക്കോട്, മുണ്ടൂർ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ബൈപ്പാസ് വഴി മണലി ജംഗ്ഷനിലൂടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചും പോകേണ്ടാതാണ്. വൈകീട്ട് 6 മണിക്കു ശേഷം കോഴിക്കോട് മുണ്ടൂർ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ഒലവക്കോട് ജംഗ്ഷനിൽ നിന്നും മേപ്പറമ്പ്, പേഴുകര, KSRTC, മൈതാനം വഴി സ്റ്റേഡിയം ബസ്സ് സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോകേണ്ടതാണ്.
8)വാളയാർ , കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നും വരുന്ന കഞ്ചിക്കോട്, പാറ ബസ്സുകൾ ചന്ദ്രനഗർ കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിൽ എത്തി അതു വഴി തിരിച്ചും പോകേണ്ടതാണ്
9) ടൗൺ സർവീസ് നടത്തുന്ന എല്ലാ ടൗൺ ബസ്സുകളും ഒലവക്കോട് ബൈപ്പാസ് മണലി വഴി സ്റ്റേഡിയം ബസ്സ് സ്റ്റാൻഡിൽ എത്തി അതു വഴി തന്നെ തിരിച്ചും പോകേണ്ടതാണ്.
10) പട്ടാമ്പി, പൂടൂർ , കോട്ടായി, ഷൊർണുർ, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറുശ്ശി ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ ബസ്സുകളും മേഴ്സി കോളേജ് , നൂറണി വഴി ടൗൺ ബസ്സ് സ്റ്റാൻഡിൽ എത്തി അതു വഴി തന്നെ തിരിച്ചു പോകേണ്ടതാണ്.
11) വൈകീട്ട് 4 മണിക്ക് ശേഷം സ്വകാര്യ ഇരുചക്ര വാഹനങ്ങളും, കാർ, ജീപ്പ് മുതലായ ചെറു വാഹനങ്ങളും ടൗണിൽ പ്രവേശിക്കുന്നതിനു നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.