മണ്ണാർക്കാട്: പാടത്ത് പണിയെടുക്കുന്നതിനിടെ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സ്വദേശി പുല്ലാനിവട്ടയിൽ രാമകൃഷ്ണൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഇയാളുടെ വീടിനടുത്തുള്ള പാടത്തിൽ കൂലിപ്പണിയിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കമുകിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
തെങ്കര തരിശിൽ പറമ്പ് പുത്തൻ പുര വീട്ടിൽ ഉണ്ണികൃഷ്ണൻ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് അപകടം സംഭവിച്ചത്. മെഴുകുംപാറയിലുള്ള കവുങ്ങ് തോട്ടത്തിൽ അടയ്ക്ക പറിക്കാനായി കോണി വെച്ച് കയറിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു. പരിസരവാസികൾ ഉടനെ താലൂക്ക് ആശുപത്രിയിലും, തുടർന്ന് വീദഗ്ദ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ പെയ്ന്റിങ്ങ് തൊഴിലാളിയാണ്
ഭാര്യ: സുനില
മക്കൾ: അനഘ, അഭി