ആളുകളുടെ ഇടയിൽ തേങ്ങ വെട്ട് തൊഴിലാളി, മറവിൽ ബ്രൗൺ ഷുഗർ വിൽപ്പന; ആസാം സ്വദേശി പിടിയിൽ

മണ്ണാർക്കാട് : ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ. ബാർപേട്ട ഹാട്ടിജന അബ്ബാജ് അലിയുടെ മകൻ മഫൂജ് അലി (27)യാണ് അഞ്ച് ഗ്രാം ബ്രൗൺ ഷുഗറുമായി എക്സൈസ് വിഭാഗത്തിന്റെ പരിശോധനയിൽ തച്ചനാട്ടുകാര കുണ്ടൂർക്കുന്ന് പുല്ലാനിവട്ടയിൽ വെച്ച് പിടിയിലായത്.

കുണ്ടൂർ കുന്നിൽ തേങ്ങ വെട്ട് തൊഴിലാളിയാണ് മഫൂജ് അലി. രണ്ടര വർഷമായി ഇയാൾ കേരളത്തിലാണ്  താമസം. മൂന്ന് ദിവസം മുൻപാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്. നാട്ടിൽ നിന്നും വരുമ്പോൾ വില്പനക്കായി കൊണ്ട് വന്നതാണ് ബ്രൗൺ ഷുഗറെന്ന് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ചെറിയ കുപ്പികളിലാക്കിയാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്.  ചെറിയൊരു കുപ്പിക്ക് പതിനായിരങ്ങളാണ് വില ഈടാക്കുന്നത്. പാലക്കാട് , മലപ്പുറം ജില്ലകളിലാണ് ഇയാൾ വിൽപ്പന നടത്തി വരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽ നിന്ന് കണ്ടെടുത്ത ബ്രൗൺഷുഗറിന് സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കും. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു 

പാലക്കാട്‌ എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഐ ബി പ്രിവന്റീവ് ഓഫീസർമാരായ ആർ. എസ്. സുരേഷ്, കെ. പ്രസാദ്, കെ. ജെ. ഓസ്റ്റിൻ, മണ്ണാർക്കാട് റെയ്ഞ്ച് ഇൻസ്പെക്ടർ എസ്. ബാലഗോപാൽ, പ്രിവന്റീവ് ഓഫീസർമാരായ കെ.വി. ഷണ്മുഖൻ, എം. ആർ. സുജീബ് റോയ്, എം. ബി. രാജേഷ്, ഹംസ, ടി. ബി. ഉഷ എന്നിവരടങ്ങുന്ന സംഘമാണ് മയക്കു മരുന്ന് പിടികൂടിയത്. മണ്ണാർക്കാട് റെയ്ഞ്ചിൽ ആദ്യമായാണ് ബ്രൗൺ ഷുഗർ പിടികൂടുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Previous Post Next Post

نموذج الاتصال