മണ്ണാർക്കാട് ടൗണിൽ സ്വകാര്യ വ്യക്തിയുടെ വ്യാപാര സമുച്ചയത്തിനു സമീപം വൻ തീപിടുത്തം. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ തീ പൂർണ്ണമായും നിയന്ത്രണ വിധേയമായി
വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടുകൂടിയാണ് ബസ് സ്റ്റാൻഡിനു സമീപത്തുള്ള പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന കുടു ബിൽഡിങ്ങിന് സമീപം തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ബിൽഡിങ്ങിന്റെ ഉടമ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
മണ്ണാർക്കാട് വട്ടമ്പലത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,ശ്രീ സജിത്ത് മോന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ പികെ. രഞ്ജിത്ത്, വി സുരേഷ് കുമാർ, രമേഷ് എം, എഫ് ആർ ഓ ഡി. സന്ദീപ് TT എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻതന്നെ സംഭവസ്ഥലത്ത് എത്തുകയും രണ്ടുമണിക്കൂറിൽ അധികം സമയമെടുത്ത് കഠിനപ്രയത്നത്തിലൂടെയാണ് അഗ്നിബാധ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
ബിൽഡിങ്ങിനോട് ചേർന്നുള്ള വേസ്റ്റ് കത്തിക്കുന്ന സ്ഥലത്തുനിന്നും ആണ് തീ പടർന്നത് എന്ന് ഫയർഫോഴ്സ് വൃത്തങ്ങൾ അറിയിച്ചു
പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും തീയിടുമ്പോൾ ജനങ്ങൾ ജാഗ്രൂപരാവണം എന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
രണ്ട് ഏക്കറയിൽ അധികം വരുന്ന തുറസായ സ്ഥലത്തായിരുന്നു തീപിടുത്തം. ഈ സ്ഥലത്തിനോട് ചേർന്ന് നിരവധി ധനകാര്യ സ്ഥാപനങ്ങളും, ട്യൂഷൻ സെന്ററുകളും എടിഎമ്മുകളും, ബേക്കറികളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്സിന്റെ സമയോചിതമായ പ്രവർത്തനം മൂലം കഴിഞ്ഞു.