ചെർപ്പുളശ്ശേരി തൂത വീട്ടിക്കാട് കടവിൽ പുഴ നീന്തികടക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെക്കുമുറി സ്വദേശി പുലാക്കൽ സമീർ ബാബുവിന്റെ മകൻ മുഹമ്മദ് ബിൻഷാൽ (12) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തൂത ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.