പുഴയിൽ കുടുങ്ങിയ കാർ അഗ്നിരക്ഷാ സേന കരയ്ക്കു കയറ്റി

അട്ടപ്പാടി:  ഷോളയൂർ കൂടപ്പെട്ടി പുഴയിൽ കുടുങ്ങിയ കാർ അഗ്നിരക്ഷാ സേന കരക്കു കയറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം. അട്ടപ്പാടി വഴി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് പുഴയിൽ കുടുങ്ങിയത്. അശ്രദ്ധമായി ഓടിച്ച് പുഴ മറികടക്കാൻ ശ്രമിച്ചതാണ് കാരണം. പട്ടാമ്പി സ്വദേശിയായ ഫൈറൂസിന്റെ നിസ്സാൻ ടെറാനോ കാറാണ് അപകടത്തിൽ പെട്ടത്. തുടർന്ന് മണ്ണാർക്കാട് ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷനിൽനിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ K സജിത് മോൻ ൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ M മഹേഷ്, ടിജോ തോമസ്, ഷോബിൻ ദാസ്, സുഭാഷ്, രാഖിൽ എന്നിവർ സംഭവസ്ഥലത്തെത്തി വഴി വെട്ടിയൊരുക്കി കാർ തള്ളിക്കയറ്റി
Previous Post Next Post

نموذج الاتصال