ശ്രദ്ധിക്കുക: കുമരംപുത്തൂർ ഭാഗത്ത് തെരുവ് നായ ആക്രമണം

മണ്ണാർക്കാട്:  കന്നുകാലികൾക്ക് നേരെ തെരുവ് നായ ആക്രമണം. ഒന്നിൽ കൂടുതൽ കന്നുകാലികൾക്ക് കടിയേറ്റു.  കുമരംപുത്തൂർ  കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് സമീപം  രാവിലെയാണ് സംഭവം. മേയാൻ വിട്ടവയെയാണ് തെരുവ് നായക്കൂട്ടം ആക്രമിച്ചത്. കടിച്ച നായക്ക് പേ ഉള്ളതായി സംശയമുണ്ട്.  മനുഷ്യർക്ക് നേരെ ആക്രമണമുണ്ടായിട്ടില്ല. കടിച്ച നായയെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഭീതിജനകമായ അവസ്ഥ നിലവിലില്ല. സമീപ പ്രദേശത്തുള്ളവരും, അത് വഴി യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കുക

Previous Post Next Post

نموذج الاتصال