"നീന്തലറിയാത്തവർ പുഴയിൽ ഇറങ്ങരുത്"; സുരക്ഷ വാണിങ്ങ് ബോർഡ് സ്ഥാപിച്ച് സിവിൽ ഡിഫൻസ്

അട്ടപ്പാടി: അശ്രദ്ധമായി പുഴയിലിറങ്ങുന്നത് മൂലം അപകടങ്ങൾ പതിവാകുന്നത് തടയാൻ ആനക്കൽ പാലത്തിൽ  സിവിൽ ഡിഫൻസ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ സുരക്ഷാ വാണിങ് ബോർഡ് സ്ഥാപിച്ചു.  സിവിൽ ഡിഫൻസ് റൈസിങ് ഡേ ആഘോഷത്തിൻ്റെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചത്. ഈ ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെത്തുന്നവരാണ് അശ്രദ്ധമായി പുഴയിലിറങ്ങി അപകടങ്ങളിൽ പെട്ടിരുന്നത്. പുറമേ നിന്ന് എത്തുന്നവർക്ക് പുഴയുടെ ആഴമോ ഇറങ്ങിയാലുണ്ടാകാവുന്ന അപകടമോ തിരിച്ചറിയാനാകാത്തതായിരുന്നു പ്രധാന കാരണം. ഇത്തരം ഇടങ്ങളിൽ ബോധവൽക്കരണ ബോർഡ് സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സുൽഫിസ് ഇബ്രാഹിം മേൽനോട്ടം വഹിച്ചു. പ്രദേശവാസികളും പങ്കെടുത്തു
Previous Post Next Post

نموذج الاتصال