മണ്ണാർക്കാട് സ്വദേശി സൗദിയിൽ കുത്തേറ്റ് മരിച്ചു

                  പ്രതീകാത്മക ചിത്രം 

ജിസാൻ: സൗദിയിലെ ജിസാനിലുള്ള ദർബിൽ മലയാളി കുത്തേറ്റു മരിച്ചു.  മണ്ണാർക്കാട്  കൂമ്പാറ ചേരിക്കപ്പാടം  ചേരിക്കപ്പാടം ഹൗസിൽ അബ്ദുൽ മജീദാണ് (46) കൊല്ലപ്പട്ടത്. 
ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പത് മണിയോടെയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബം​ഗ്ലാദേശി സ്വദേശികളിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്.

വർഷങ്ങളായി ദർബിൽ  ശീഷ കട നടത്തി വരികയാണ് മജീദ്. അവിടെ ജോലി അന്വേഷിച്ചുവന്ന ഒരു ബം​ഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്. 

വിവരമറിഞ്ഞ് പൊലീസെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ദർബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post

نموذج الاتصال