പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 63 വർഷം തടവ്

                        പ്രതീകാത്മക ചിത്രം

പാലക്കാട്: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 63 വർഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ. കള്ളമല മുക്കാലി കൊട്ടിയൂർക്കുന്ന് ചെരുവുകാലായിൽ സുരേഷി (49) നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ രണ്ടരവർഷംകൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി.


2018, 2020 വർഷങ്ങളിൽ ഏപ്രിൽ-മേയ് മാസങ്ങളിലായി ബാലിക പീഡനത്തിനിരയായെന്നാണ് പ്രോസിക്യൂഷൻ വാദം. അഗളി പോലീസ് സ്റ്റേഷൻ എസ്.ഐ. ആയിരുന്ന എ.കെ. അഷറഫ് രജിസ്റ്റർചെയ്ത കേസിൽ സി.ഐ. അരുൺ പ്രസാദ്, ഡിവൈ.എസ്.പി. മുരളീധരൻ എന്നിവരാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. അഗളി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽപോലീസ് ഓഫീസർമാരായ ദേവസ്യ, സുന്ദരി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. പിഴത്തുക കൂടാതെ ഇരയ്ക്ക് അധിക ധനസഹായം നൽകാനും കോടതി വിധിച്ചു.
Previous Post Next Post

نموذج الاتصال