മണ്ണാർക്കാട്: ബസ് സ്റ്റാന്റിന് സമീപം പള്ളിപ്പടിയിൽ ബൈക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. കുളപ്പാടം പുന്തിരുത്തി സ്വദേശികളായ പ്രജിത്ത് (23), രാജീവ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല
ഇന്നലെ രാത്രി 9.45നാണ് അപകടമുണ്ടായത്. അത് വഴി പോയ ട്രെയിലർ ലോറി റോഡിന് കുറുകെയുള്ള കേബിളിൽ തട്ടിയതിനെ തുടർന്ന് കേബിൾ താഴേക്ക് വീണതാണ് അപകടകാരണം തൊട്ട് പിറകേ വന്ന ബൈക്ക് ഈ കേബിളിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. റോഡിന് കുറുകെയുള്ള കേബിൾ വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്
ദൃശ്യം 👇🏻