വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥി മരിച്ചു

കരിമ്പുഴ : കോട്ടപ്പുറം അറ്റാശ്ശേരി റോഡിൽ കുന്നക്കാട് വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കരിപ്പമണ്ണ ഇറക്കിങ്ങൽ പനക്കാത്തോട്ടത്തിൽ അബുവിന്റെ മകൻ അഫ്സൽ (12) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. അഫ്സൽ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടി ബസ്സുമായി ഇടിക്കുകയായിരുന്നു. കോട്ടപ്പുറത്തുനിന്നും കരിപ്പമണ്ണയിലെ വീട്ടിലേക്ക് വരികയായിരുന്നു അഫ്സൽ. ആറ്റാശ്ശേരിയിൽനിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. അപകടത്തെതുടർന്ന് ഗുരുതരമായി പരിക്കേറ്റ അഫ്സലിനെയും സഹയാത്രികനെയും ഉടൻതന്നെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ ഉടൻതന്നെ ഓപ്പറേഷന് വിധേയനാക്കിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന അഫ്സൽ വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടുകൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Previous Post Next Post

نموذج الاتصال