മണ്ണാർക്കാട്: പൊമ്പ്ര ദുബായ്ക്കുന്നിൽ യുവാവിനെ കല്ലുകൊണ്ട് കുത്തി പരിക്കേല്പിച്ച കേസിലെ പ്രതിയായ പൊമ്പ്ര ചിലമ്പിൽ രാധാകൃഷ്ണനെ (35) മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ സുരേഷ് ഇ എ , സിനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ സി എസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു