അലനല്ലൂർ: അലനല്ലൂർ എടത്തനാട്ടുകര റോഡിൽ ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഡോക്ടറുൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. കുത്തിവെപ്പിന് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ചതിനെത്തുടർന്ന് മറിയുകയായിരുന്നു.
അലനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. തൻസീല (27), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുഷ (35), സൂപ്പർവൈസർ ഉഷ (55), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ സരോജിനി (47), സ്മിത (42) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല.