മണ്ണാർക്കാട്: തെരുവ് നായ ആക്രമണത്തിൽ വയോധികന് കടിയേറ്റു. പെരിമ്പടാരി കാഞ്ഞിരം മനക്കൽ കോളനി വെളുത്തിരിക്കാണ് തെരുവ്നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കോടതിപ്പടി - ചങ്ങലീരി റോഡിൽ അൽമ ആശുപത്രിക്ക് സമീപത്ത് കൂടെ . നടന്നു വരികയായിരുന്ന വെളുത്തിരിയുടെ നേരെ നായ്ക്കൾ കുരച്ച് ചാടുകയായിരുന്നു. തെരുവ് നായ ആക്രമണത്തിൽ വെളുത്തിരിയുടെ കാലിന് സാരമായ പരിക്കേറ്റു. ഉടനെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കുറച്ച് നാളുകളായി നഗരത്തിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണ്. ഈ സംഭവത്തോടെ ജനങ്ങൻ ഭയപ്പാടിലാണ്. ഉടനെ തെരുവ് നായ ശല്ല്യത്തിനെതിരെ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ശ്രദ്ധിക്കുക! കോടതിപ്പടി - ചങ്ങലീരി റോഡിൽ തെരുവ് നായ ആക്രമണം; വയോധികന് കടിയേറ്റു
byഅഡ്മിൻ
-
0