മണ്ണാർക്കാട്: വൻതോതിൽ ഹാഷിഷ് ഓയിൽ വില്പന നടത്തിയിരുന്ന പാലക്കാട് കല്ലേക്കാട് സ്വദേശിയായ കിഴക്കഞ്ചേരി തോട്ടത്തിൽ ലിബിൻ (36) നെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 740.170 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
പാലക്കാട് ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡി.വൈ.എസ്.പി. ടി എസ്. സിനോജിൻ്റെ നിർദേശ പ്രകാരം മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിൽ വട്ടമ്പലം മദർ കെയർ ആശുപത്രിയ്ക്ക് സമീപമുള്ള നെസ്റ്റ് റെസിഡൻസി എന്ന സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും 740.170 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടുകയും, പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. എസ് ഐ ഋഷിപ്രസാദ് , എ എസ് ഐ ശാന്തകുമാരി സിനിയർ സിവിൽ പോലീസ് ഓഫിസർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർ അനിത,കൃഷ്ണകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്