. പ്രതീകാത്മക ചിത്രം
പാലക്കാട് ഒറ്റപ്പാലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നു. ഒന്നര പവനോളം വരുന്ന സ്വര്‍ണ മാലയാണ് കവര്‍ന്നത്. ഒറ്റപ്പാലം ടി.ബി റോഡിലെ പാറക്കല്‍ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രദർശനത്തിന് വെച്ചിരുന്ന രണ്ടര പവൻ തൂക്കംവരുന്ന മൂന്ന് മാലകളെടുത്ത് മോഷ്ടാവ് ഓടിയെങ്കിലും സ്കൂട്ടറിൽ കയറുന്നതിന് മുമ്പ് പോക്കറ്റിൽ ഇടുന്നതിനിടെ രണ്ട് മാലകൾ നിലത്തു വീണു. ആളുകൾ കൂടിയതോടെ ഈ മാലകൾ ഉപേക്ഷിച്ച് ഇയാൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു. പാലക്കാട് - കുളപ്പുള്ളി പാതയിലാണ് ഇയാൾ സ്കൂട്ടർ ഓടിച്ചുപോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.