മണ്ണാർക്കാട് : തകര്‍ച്ചയില്‍ നിന്നും ശാപമോക്ഷം കാത്ത് കോട്ടോപ്പാടം പഞ്ചായത്തിലെ ആദ്യകാല റോഡുകളിലൊന്നായ വേങ്ങ - കണ്ടമംഗലം റോഡ്. പൊട്ടിപൊളിഞ്ഞും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ യാത്ര ദുരിതമാണ്. മഹാകവി ഒളപ്പമണ്ണയുടെ പേരില്‍ അറിയപ്പെടുന്ന റോഡുകൂടിയാണ് വേങ്ങ - കണ്ടമംഗലം റോഡ്. പഞ്ചായത്തിലെ മൂന്ന്, അഞ്ച്, ആറ്, ഏഴ്, പതിനേഴ് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന് അഞ്ച് കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ പ്രദേശത്തുകാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് കോട്ടോപ്പാടം, മണ്ണാര്‍ക്കാട് മേഖലയിലെത്തണമെങ്കില്‍ തകര്‍ന്ന റോഡിലൂടെ വേണം സഞ്ചരിക്കാന്‍. നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് നിത്യവും ഇതിലൂടെ യാത്രചെയ്യുന്നത്. റോഡ് തകർന്നിട്ട് മാസങ്ങളേറെ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടന്നിട്ടില്ല.
കുമരംപുത്തൂർ - അലനല്ലൂർ പാതയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിൽ ഒന്നാണ് വേങ്ങ -കണ്ടമംഗലം ഒളപ്പമണ്ണ റോഡ്. വേങ്ങ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മൂന്നു കിലോമീറ്റർ ദൂരം പൂർണ്ണമായി തകർന്നു കിടക്കുകയാണ്.
ഈ റോഡ് അടിയന്തിരമായി നവീകരിച്ച് ഇത് വഴിയുള്ള ഗതാഗതം സുഗമമാക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രതിഷേധങ്ങൾ അടക്കം ആലോചിക്കുന്നതായി കുണ്ട്ലക്കാട് ജനകീയമുന്നണി അറിയിച്ചു