17000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

മണ്ണാർക്കാട്:  കാഞ്ഞിരം ഭാഗത്ത് കൂർക്ക കച്ചവടം ചെയ്തയാളെ ആക്രമിച്ച് 17000 ത്തോളം രൂപയും മൊബൈൽ ഫോണും കവർന്ന് ഒളിവിൽ പോയ കേസിലെ പ്രതിയായ പൊറ്റശ്ശേരി കുമ്പളം ചോല സതീഷ് എന്ന കോട്ടർ ഉണ്ണി (37)  യെ  മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഡിസംബർ  എട്ടിനാണ് കേസിനാസ്പദമായ സംഭവം.  കാഞ്ഞിരത്ത് കച്ചവടം ചെയ്തിരുന്നയാളെ കാഞ്ഞിരത്തു വെച്ച് അടിച്ച് പരിക്കേല്പിക്കുകയും, പിന്നിട് മുണ്ടകുന്ന് വച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന 17000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത് പ്രതി ഒളിവിൽ പോകുകയായിരുന്നു. കുഞ്ഞുമുഹമ്മദിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.  സബ് ഇൻസ്പെക്ടർ അബ്ദുൾ നാസർ, സിനിയർ സിവിൽ പോലീസ് ഓഫീസർ വിജയൻ, സിവിൽ പോലീസ് ഓഫീസർ റംഷാദ് തുടങ്ങിയവർ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment

Previous Post Next Post