സി. കൃഷ്ണകുമാർ പര്യടനം നടത്തി

മണ്ണാർക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലം ബി.ജെ.പി. സ്ഥാനാർഥി സി. കൃഷ്ണകുമാർ മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടർമാരെ നേരിൽകണ്ടു. മണ്ഡലത്തിലെ തെങ്കര പഞ്ചായത്ത്, മണ്ണാർക്കാട് നഗരസഭ, കോട്ടോപ്പാടം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. വിവിധ സാമുദായിക സംഘടനാനേതാക്കളെ സന്ദർശിക്കുകയും കോളനികളിലെത്തി കുടുംബയോഗങ്ങളിൽ പങ്കെടുത്ത് വോട്ടഭ്യർഥിക്കുകയും ചെയ്തു.


വ്യാഴാഴ്ച രാവിലെ നഗരസഭയിലെ അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് പര്യടനം തുടങ്ങിയത്. തോരാപുരം, മണിമുണ്ടം, മുണ്ടക്കോട്ടുകളം കോളനികളിലെത്തി വോട്ടഭ്യർഥിച്ചു. തുടർന്ന്, തെങ്കര മുനീശ്വര ശിവക്ഷേത്രത്തിലെത്തി അന്നദാനത്തിൽ പങ്കെടുക്കാനെത്തിയവരെയും നേരിൽകണ്ടു. ശേഷം കോട്ടോപ്പാടം പഞ്ചായത്തിലെ ചേരിയിൽ കോളനിയിലെത്തി. ഇവിടെ കുടുംബയോഗം ചേരുകയും കോളനിയിലെ കുടിവെള്ളപ്രശ്‌നം ചർച്ചചെയ്യുകയും ചെയ്തു. പരിഹാര നടപടികൾ ഉറപ്പുനൽകിയാണ് മടങ്ങിയത്.

ബി.ജെ.പി. ജില്ലാ സെക്രട്ടറിമാരായ ബി. മനോജ്, രവി അടിയത്ത്, മണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ സി. ഹരിദാസ്, ടി.വി. സജി, വൈസ് പ്രസിഡന്റുമാരായ ബിജു നെല്ലമ്പാനി, എം. സുബ്രഹ്മണ്യൻ, ടി.എം. സുധ, വി. രതീഷ്ബാബു തുടങ്ങിയവരും മഹിളാമോർച്ച, ഒ.ബി.സി. മോർച്ച, യുവമോർച്ച മണ്ഡലം ഭാരവാഹികളും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال