കട്ടപ്പന: കട്ടപ്പന ഇരട്ടകൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷ് രാജന്റെ കുറ്റകൃത്യങ്ങൾക്ക് 'ദൃശ്യം' സിനിമയിലെ നായകനുമായി സമാനതകൾ ഏറെ. ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലെ ജനപ്രിയ നോവലിസ്റ്റാണ് ഇയാൾ. നിതീഷ് പി ആർ എന്ന പേരിലാണ് ഒരു ഓൺലൈൻ സൈറ്റിൽ നോവലുകൾ എഴുതി പ്രസിദ്ധീകരിച്ചിരുന്നത്. ഇതിൽ മഹാമന്ത്രികം എന്ന നോവലിൽ, ഇയാളുടെ കുറ്റകൃത്യങ്ങൾക്ക് സമാനമായ കാര്യങ്ങൾ നടക്കുന്നുണ്ട്.
സ്വന്തം കുഞ്ഞിനേയും കുഞ്ഞിന്റെ മുത്തശ്ശനേയും കൊലപ്പെടുത്തിയ കേസിൽ നിതീഷ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയൻ എന്ന വ്യക്തിയും ഇയാളുടെ മകളിൽ നിതീഷിന് ജനിച്ച കുഞ്ഞുമാണ് കൊല്ലപ്പെട്ടത്.
മഹാമന്ത്രികം എന്ന പേരിൽ പ്രസിദ്ധീകരിച്ച നോവലിൽ ദുർമന്ത്രവാദവും ആഭിചാരക്രിയകളും പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ഒരു നിഷ്കളങ്കയായ പെൺകുട്ടിയെ ദുർമന്ത്രവാദത്തിലൂടെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന ഒരു ദുർമന്ത്രവാദിയും അതിനെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്‍റെ ഇതിവൃത്തം. കൊല്ലപ്പെട്ട വിജയന്റെ കുടുംബത്തിലേക്ക് നിതീഷ് എത്തുന്നതും മന്ത്രവാദിയായാണ്.
വിജയന്റെ മകളിൽ ഇയാൾക്ക് കുട്ടി ജനിക്കുകയും 2016 ൽ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാൾ കൊലപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിന് രണ്ടുവർഷങ്ങൾക്ക് ശേഷമാണ് മഹാമന്ത്രികം എന്ന നോവൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. ആറ് അദ്ധ്യായങ്ങൾ മാത്രം പ്രസിദ്ധീകരിച്ച് തുടരും എന്ന് കാണിച്ചാണ് നോവൽ അവസാനിക്കുന്നത്. അര ലക്ഷത്തോളം ആളുകൾ ഈ നോവൽ വായിച്ചിരുന്നു. അവസാന അധ്യായത്തിൽ 212 പേർ റിവ്യൂ ഇട്ടു. നോവൽ തുടരണമെന്ന് അഭ്യർഥിച്ച് നിരവധിപേരാണ് കമന്റിട്ടത്.
ആറ് അദ്ധ്യായങ്ങൾ മാത്രം എഴുതി തുടരും.... എന്ന് കാട്ടി അവസാനിപ്പിച്ച നോവലിലെ നായികയെ കുറിച്ച് നോവലിൽ പറയുന്നത് ഇങ്ങനെയാണ് " ഒരു നിഷ്കളങ്ക പെൺകുട്ടിയെ കളങ്കിതയാക്കി ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ദുർമന്ത്രവാദിയും അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിൻ്റെ ഇതിവൃത്തം. നോവൽ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പൊലീസ് സ്റ്റേഷൻ്റെ തറയിലാണ് മറവു ചെയ്തതെങ്കിൽ ഇവിടെ മറവു ചെയ്തത് താമസിച്ചിരുന്ന വീടിൻ്റെ തറയിലാണെന്നതാണ്. പിന്നീട് സുഹൃത്ത് പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാൻ ബസ് ടിക്കറ്റ് കാണിക്കലും തിരിച്ചും മറിച്ചും നുണപറച്ചിലുമൊക്കെ നടത്തിയ ശേഷമാണ് നിതീഷ് പിടിയിലാവുന്നത്. നിതീഷ് പി.ആർ എന്ന പേരിൽ ഒരു ഓൺലെൻ സൈറ്റിൽ എഴുതി പ്രസിദ്ധീകരിച്ച നോവൽ അര ലക്ഷത്തോളം ആളുകൾ വായിച്ചതായി കാണിക്കുന്നു.
കൊലപാതകത്തിന് ശേഷമുള്ള നോവൽ എഴുത്ത് മാത്രമല്ല ദൃശ്യവുമായുള്ള നിതീഷിന്റെ കുറ്റകൃത്യങ്ങളുടെ സാമ്യത. ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പോലീസ് സ്റ്റേഷന്‍റെ തറയിലാണ് മറവു ചെയ്തതെങ്കിൽ ഇയാൾ മറവു ചെയ്തത് താമസിച്ചിരുന്ന വീടിന്‍റെ തറയിലാണ്. കൂട്ടുപ്രതിയായ വിജയന്റെ മകൻ വിഷ്ണു പിടിയിലായപ്പോൾ സംഭവദിവസം താൻ കൊച്ചിയിലായിരുന്നു എന്നും പറയുകയും അതിനെ സാധൂകരിക്കാൻ ബസ് ടിക്കറ്റ് കാണിക്കുകയും ചെയ്തിരുന്നു.