മണ്ണാര്‍ക്കാട്: സുഹൃത്തുക്കളോടൊപ്പം ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. മണ്ണാര്‍ക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ. രാജീവിന്റെ മകള്‍ അനാമിക (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉടന്‍ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പാല ബ്രില്യന്റ് കോളേജ് വിദ്യാര്‍ഥിനിയായ അനാമിക നീറ്റ് എന്‍ട്രന്‍സിന്റെ രേഖകള്‍ തയ്യാറാക്കാന്‍ ഇക്കഴിഞ്ഞ 29നാണ് വീട്ടിലെത്തിയിരുന്നത്.
അമ്മ:ശാലിനി. (കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്). സഹോദരി:വൈഗ.