മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റു

മണ്ണാർക്കാട്:  പതിനൊന്നുകാരന് സൂര്യാഘാതമേറ്റു. മണ്ണാര്‍ക്കാട് സ്വദേശി രാധാകൃഷ്ണന്‍റെ മകൻ ശ്രീരാജിനാണ് സൂര്യാഘാതം മൂലം പൊള്ളലേറ്റത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പൊള്ളലേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കേരളത്തില്‍ താപനില ദിനം പ്രതി കൂടുകയാണ്. ചൂട് കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി മാസം തന്നെ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ ഇനി ചൂടിന് ആശ്വാസമായി വേനല്‍ മഴ എപ്പോള്‍ എത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ചൂട് കനക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനും സൂര്യാതപത്തിനുമെല്ലാം സാധ്യത കൂടുതലായതിനാല്‍ നല്ലതുപോലെ വെയിലുള്ള സമയത്ത്, പ്രത്യേകിച്ച്‌ ഉച്ചസമയത്ത് കഴിയുന്നതും അധികസമയം സൂര്യപ്രകാശമേല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് വിശ്രമം നല്‍കണമെന്ന് ലേബര്‍ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിഷേധിച്ച്‌ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് പരിശോധിക്കുന്നുമുണ്ട്.
Previous Post Next Post

نموذج الاتصال