മണ്ണാർക്കാട്: ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല അതുകൊണ്ട് ബിജെപിയിൽ ചേരുകയേ നിവൃത്തിയുള്ളു. അത്രയേ ഞാനും ചെയ്തുള്ളുവെന്ന് പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്. ബി.ജെ.പി ആസ്ഥാനത്ത് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പത്മജ വേണുഗോപാലിന്റെ Padmaja Venugopal എന്ന ഫേസ് ബുക്ക് പേജിൽ പോസ്റ്റ് വന്നത്.
അഞ്ച് മിനുട്ടിനകം പോസ്റ്റ് ഡിലീറ്റാവുകയും ചെയ്തു. പത്മജ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുന്നതിന് പിന്നാലെ അത് നിഷേധിച്ച് പോസ്റ്റ് ഇട്ടതും ഇതേ പേജിലായിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല.ബി.ജെ.പിയിൽ ചേരുകയേ ഒരു നിവൃത്തി കണ്ടുള്ളു.
അത്രയേ ഞാനും ചെയ്തുള്ളു.
നിമിഷങ്ങൾക്കകം അപ്രത്യക്ഷമായ കുറിപ്പിന്‍റെ സ്ക്രീൻഷോട്ടുകളാണിപ്പോൾ ഫേസ്ബുക്ക് വാളുകളിൽ നിറയുന്നത്.
പത്മജ ബി.ജെ.പിയിൽ ചേർന്നെങ്കിലും ഫേസ്ബുക്ക് പേജിന്‍റെ ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അഡ്മിൻ കൊടുത്ത പണിയാണോ എന്നതടക്കം രസകരമായ കമന്‍റുകളാണ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് പലരും ചോദിക്കുന്നത്.