മണ്ണാർക്കാട്: തച്ചമ്പാറ മുള്ളത്തുപാറയിൽ നിയന്ത്രണംവിട്ട ലോറി വീടിന്‍റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്നും കോഴിക്കോട്ടേക്ക് കമ്പിയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുകാർ ഉറക്കത്തിലായിരുന്നു. അടുക്കള ഭാഗത്ത് ആ സമയം ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ദേശീയപാതക്കരികിലുള്ള തച്ചമ്പാറ മുള്ളത്തുപാറയില്‍ കാപ്പുമുഖത്ത് മുഹമ്മദ് റിയാസ് വാടകയ്ക്കു നല്കിയ വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്.
വീഡിയോ👇🏻
ഇടിയുടെ ആഘാതത്തില്‍ അടുക്കള പൂർണമായും തകർന്നു. അടുക്കളയുടെ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടുകാർ വൻ ശബ്ദംകേട്ട് ഞെട്ടിയുണരുകയായിരുന്നു. തച്ചമ്പാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മലപ്പുറം അരീക്കോട് സ്വദേശി ശ്രീജേഷിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തില്‍പെട്ടത്.