മണ്ണാർക്കാട്: ദേശീയപാത മണ്ണാർക്കാട് ആശുപത്രിപ്പടി ബിഎസ്എൻഎൽ ഓഫീസിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. വീയ്യക്കുറുശ്ശി സ്വദേശി കുട്ടനാണ് പരിക്കേറ്റത്. ഇദ്ധേഹത്തെ താലൂക്ക് ആശുപത്രിയിലും തുടർന്ന് വട്ടമ്പലത്തെ മദർകെയർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഓട്ടോ തകർന്നു.
മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്
byഅഡ്മിൻ
-
0