12 സീറ്റ് വരെ ലഭിക്കുമെന്ന് സി.പി.എം വിലയിരുത്തൽ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 12 സീറ്റ് വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. ബൂത്തുതലത്തിലുള്ള പാര്‍ട്ടി കണക്കുകള്‍ പരിശോധിച്ചാണിത്.

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയം സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. വിഷയത്തിൽ തന്‍റെ നിലപാട് ഇ.പി. ജയരാജൻ വിശദീകരിച്ചു. ഇന്ന് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണും.
Previous Post Next Post

نموذج الاتصال