ജിദ്ദ: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജിദ്ദ അബൂഹുർ അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മണ്ണാർക്കാട് സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ജാഫർ ഇല്ലിക്കൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തനിച്ചാണ് ജാഫർ ആശുപത്രിയിൽ എത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അബൂഹുർ അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ പരിശോധനക്ക് വിധേയനാകുന്നതിനിടെ ആണ് കുഴഞ്ഞു വീണത്. ആശുപത്രിയിലെ സ്റ്റാഫ് ഇഖാമയുമായി നടത്തിയ അന്വേഷണത്തിൽ നാട്ടുകാരെ കണ്ടെത്തുകയും വിവരം അറിയിക്കുകയും ചെയ്തു.