കരിമ്പുഴ : കാട്ടുപന്നി ബുള്ളറ്റ് ഇടിച്ച് തെറിപ്പിച്ച് യുവാവിന് പരിക്കേറ്റു. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്‌കറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബുള്ളറ്റിൽ പാലക്കാട്ടേക്ക് പോവുകയായിരുന്നു അഷ്കർ. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ച് ഓടിവന്ന കാട്ടുപന്നി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏകദേശം 50 മീറ്ററോളം ദൂരം ബൈക്ക് തെറിച്ചു വീണു. അഷ്‌കർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാട്ടുപന്നി ബുള്ളറ്റ് ഇടിച്ച് തെറിപ്പിച്ചു; യുവാവിന് പരിക്ക്
byഅഡ്മിൻ
-
0