അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക് ആണോ എന്ന സംശയം പുറത്തുവിട്ട് പൊലീസ്. ബ്ലാക്ക് മാജിക്കിൽ ആദ്യം ആകൃഷ്ടനായത് നവീൻ ആണെന്നും, പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത് ആര്യയെയും നവീൻ ഉൾപ്പെടുത്തുകയായിരുനെന്നും പൊലീസ് സംശയിക്കുന്നു.
അതേസമയം ദമ്പതികൾ നടത്തിയ യാത്രയിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരത്തു നിന്നും ആദ്യം കൊൽക്കത്തയിലേക്ക് പോയെന്നും, ശേഷം നടത്തിയ ഗുവാഹത്തി യാത്രയിൽ ആരും പിന്തുടരാതിരിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും പൊലീസ് പറയുന്നു. ദമ്പതികൾ യാത്രയിലുടനീളം ഡിജിറ്റൽ പണമിടപാടു നടത്തിയിട്ടില്ല. രണ്ടു ദിവസം ഇവരെ കുറിച്ച് പൊലീസിന് വിവരം ഉണ്ടായിരുന്നില്ല. നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.
നവീൻ, ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി നാട്ടുകാർ. ശരീരം മുഴുവനും കത്തികൾ കൊണ്ട് വരഞ്ഞു ,രക്തം നഷ്ടപ്പെട്ടാണ് മരിച്ചതെന്ന് വിവരം ലഭിച്ചു. പുനർജനിയുടെ ഭാഗമായാണ് ശരീരം വരഞ്ഞ് മുറിവുണ്ടാക്കിയതെന്നാണ് അറിയുന്നതെന്നും ബന്ധുക്കളും നാട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞു.
സാത്താൻ സേവയും മറ്റും നടത്തുന്ന പുനർജനിയെന്ന സംഘടനയിൽ അംഗങ്ങളായിരുന്നു ഇരുവരും. 17 നാണ് ഇവിടുന്നു പോയത്. കുടുംബത്തിന് നാടുമായും നാട്ടുകാരുമായും വലിയ അടുപ്പമുള്ളവരാണ്. എന്നാൽ ഇവർക്കും നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല.നാട്ടിലുള്ള സമാന പ്രായക്കാരുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. പുനർജനി എന്ന സംഘടനയിൽ ചേർന്നതിന് ശേഷം മനസ് മാറിയതാകണം. അങ്ങനെ ജീവനൊടുക്കിയതാണെന്നാണ് കിട്ടുന്ന വിവരമെന്നും നാട്ടുകാർ പറഞ്ഞു. കുട്ടികളൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു. അരുണാചലിന് എന്തിന് പോയെന്ന് ആർക്കും അറിയില്ല.
അതെ സമയം മലയാളി ദമ്പതികളെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറിയിൽനിന്ന് കുറിപ്പ് കണ്ടെത്തി. ആര്യയുടെ മൃതദേഹത്തിന് സമീപത്തുനിന്നാണ് കുറിപ്പ് കണ്ടെത്തിയത്. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ഇന്ന് രാവിലെയാണ് അരുണാചൽപ്രദേശ് എസ്.പി ഇവരെ മരണവിവരം അറിയിച്ചത്.നവീനും ദേവിയും തമ്മിൽ കുടുംബപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. വിനോദയാത്രക്ക് എന്ന് പറഞ്ഞാണ് ഇവർ അരുണാചൽപ്രദേശിലേക്ക് പോയത്. നവീനും ദേവിയും ആയുർവേദ ഡോക്ടർമാരാണ്. 2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം.