കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട തർക്കം; മലപ്പുറത്ത് സഹോദരങ്ങള്‍ക്ക് കുത്തേറ്റു

മലപ്പുറം: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹോദരങ്ങൾക്ക് കുത്തേറ്റു.മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം നടന്നത്. അറമുഖൻ, മണി എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മണിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും താമസിക്കുന്ന ക്വാട്ടേഴ്‌സിലെ അയൽവാസി സുരേഷ് എന്നയാളാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അറമുഖന് കൈക്കും മണിക്ക് വയറിനുമാണ് കുത്തേറ്റിരിക്കുന്നത്. ടാപ്പ് പൂട്ടുന്നതിനെച്ചൊല്ലി പ്രതിയായ സുരേഷിന്റെ ഭാര്യയും കുത്തേറ്റ അറമുഖന്റെ ഭാര്യയും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
Previous Post Next Post

نموذج الاتصال