കോങ്ങാട് കിരിപ്പാറയിലെ ക്വാറി കുളത്തിൽ യുവാവ് അകപ്പെട്ടെന്ന സംശയത്തെതുടർന്ന് അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി. ഇന്ന് രാവിലെ ക്വാറിക്ക് സമീപം ബൈക്കും വെള്ളത്തിൽ ചെരിപ്പുംകണ്ട നാട്ടുകാരാണ് പൊലിസിനേയും അഗ്നിരക്ഷാസേനയേയും വിവരം അറിയിച്ചത്. കോങ്ങാട് അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ എൻ കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. 70 അടിയോളം താഴ്‌ചയിൽ വെള്ളമുള്ള ക്വാറി കുളത്തിൽ പാതാളക്കരണ്ടിപോലുള്ള സംവിധാനം ഉപയോഗിച്ചും, പിന്നീട് അഗ്നിരക്ഷാസേന സ്‌കൂബാ ടീമിന്റെ സഹായത്തോടെയുമാണ് തിരച്ചിൽ നടത്തിയത്. നിലവിൽ കോങ്ങാട് പോലീസ് സ്റ്റേഷനിൽ ഒരു മാൻ മിസ്സിങ്ങ് പരാതിയുണ്ട്
ക്വാറി കുളത്തിൽ യുവാവ് അകപ്പെട്ടെന്ന സംശയം; അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി
byഅഡ്മിൻ
-
0