സംസ്ഥാനത്ത് പോളിങ് 67.27 ശതമാനം; സമയം കഴിഞ്ഞിട്ടും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. 6.10ന് 67.27 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. തിരുവനന്തപുരം-64.40%, ആറ്റിങ്ങൽ-67.62%, കൊല്ലം-65.33%, പത്തനംതിട്ട-62.08%, മാവേലിക്കര-64.27%, ആലപ്പുഴ-70.90%, കോട്ടയം-64.14%, ഇടുക്കി-64.57%, എറണാകുളം-65.53%, ചാലക്കുടി-69.05%, തൃശൂർ-68.51%, പാലക്കാട്-69.45%, ആലത്തൂർ-68.89%, പൊന്നാനി-63.39%, മലപ്പുറം-67.12%, കോഴിക്കോട്-68.86%, വയനാട്-69.69%, വടകര-69.04%, കണ്ണൂർ-71.54%, കാസർകോഡ്-70.37%.
പോളിങ് സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. തിരൂരങ്ങാടിയിലെ കൊടിഞ്ഞി തിരുത്തി 93-ാം നമ്പർ ബൂത്തിൽ മൂന്നൂറോളം ആളുകളാണ് വരിയിലുള്ളത്. കൂട്ടിലങ്ങാടി മുന്നക്കുളം എൽ.പി സ്‌കൂളിലെ ബൂത്തിൽ 228 പേർക്കാണ് ടോക്കൺ നൽകിയത്. പല ബൂത്തുകളിലും വോട്ടിങ് വളരെ മന്ദഗതിയിലാണെന്ന് വോട്ടർമാർ പരാതി ഉന്നയിക്കുന്നുണ്ട്. ചില ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടിരുന്നു.

പാലക്കാട്  ജില്ലയിൽ രണ്ട് മണ്ഡലങ്ങളിൽ വൈകിട്ട് 6:30 വരെയുള്ള പോളിങ് ശതമാനം


ലോക്‌സഭാ മണ്ഡലം തിരിച്ച പോളിങ് ശതമാനം ഇപ്രകാരം

പാലക്കാട് ലോക്സഭാ മണ്ഡലം - 71.07

പട്ടാമ്പി - 67.52
ഷൊര്‍ണൂര്‍ - 74.33
ഒറ്റപ്പാലം - 72.43
കോങ്ങാട് - 71.57
മണ്ണാര്‍ക്കാട് - 70.68
മലമ്പുഴ - 72.32
പാലക്കാട് - 68.47

ആലത്തൂർ ലോക്സഭാ മണ്ഡലം - 70.77

തരൂര്‍ - 71.95
ചിറ്റൂര്‍ - 70.63
നെന്മാറ - 70.55
ആലത്തൂര്‍ - 72.47
ചേലക്കര - 70.65
കുന്നംകുളം - 70.03
വടക്കാഞ്ചേരി - 69.63

പൊന്നാനി ലോക്സഭാ മണ്ഡലം 
തൃത്താല - 66.30
Previous Post Next Post

نموذج الاتصال