നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു

കരിങ്കല്ലത്താണി: നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മലപ്പുറം കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കരിങ്കല്ലത്താണിയിൽ വച്ച് പരാക്രമം കാണിച്ച നിസാമുദ്ധീൻ നാട്ടുകാരനായ സൈതലവിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തി. കീഴ്പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിലാണ് നിസാമുദ്ധീന് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
Previous Post Next Post

نموذج الاتصال